തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കും. സെന്‍സസ് നടപടികളില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക. ഈ ചോദ്യങ്ങള്‍ അനാവശ്യമെന്ന് മന്ത്രിസഭ വിലയിരുത്തി. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. മുപ്പതിന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കേന്ദ്രത്തിനെതിരെ സർക്കാരിന്റെ നിലപാട് ഇതോടെ കുറച്ചുകൂടി വ്യക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് NPR,NRC നടപ്പാക്കില്ല; 2 ചോദ്യങ്ങള്‍ ഒഴിവാക്കി സെൻസസില്‍ സഹകരിക്കും
By
January 20, 2020 10:33 am