Breaking News

കയറും മുന്‍പ് മുന്നോട്ടെടുത്തു; ബസിൽ നിന്ന് വീണ് 85കാരി മരിച്ചു

കോട്ടയം: ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‍ച രാവിലെ മണര്‍കാട് പള്ളിക്ക് സമീപമാണ് അപകടം നടന്നത് . അപകടത്തെ തുടര്‍ന്ന് അന്നമ്മയുടെ വലതുകാല്‍ മുറിച്ച് നീക്കിയിരുന്നു. സംഭവത്തിൽ ആർടിഒയും അന്വേഷണം ആരംഭിച്ചു. ബസുകാരുടെ അശ്രദ്ധമൂലമാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top