Latest News

ഇന്ദിരയെ പോലുള്ളവര്‍ കാരണം രാജ്യത്ത് നീതി നടപ്പാകുന്നില്ല; മുതിര്‍ന്ന അഭിഭാഷകയ്‌ക്കെതിരെ നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിനെതിരെ നിര്‍ഭയയുടെ അമ്മ ആശാദേവി. ഇന്ദിരയെ പോലുള്ളവര്‍ കാരണം രാജ്യത്ത് നീതി നടപ്പാകുന്നില്ല. കുറ്റവാളികളോട് പൊറുക്കണമെന്ന് പറയാന്‍ ഇന്ദിര ജെയ്‌സിംഗ് ആരാണെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു. നിര്‍ഭയയുടെ അമ്മ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണമെന്നാണ് ഇന്ദിര ജെയ്‌സിംഗ് ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനിയോട് സോണിയ ക്ഷമിച്ചു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് പക്ഷേ വധശിക്ഷക്കെതിരാണെന്നാണ് ഇന്ദിര ജെയ്‌സിംഗ് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top