ബോളിവുഡ് ചിത്രത്തോട് നോ പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. അജയ് ദേവ്ഗണ് നായകനാകുന്ന അമിത് ശര്‍മ്മ ചിത്രം ‘മൈതാന്‍’ ആണ് കീര്‍ത്തി വേണ്ടെന്ന് വച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ചായ സെയിദ് അബദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് മൈതാനിലെത്തുന്നത്. അജയ് ദേവ്ഗണിന്റെ ഭാര്യയുടെ വേഷമാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍. കഥാപാത്രത്തെ അപേക്ഷിച്ച് കീര്‍ത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിന്മാറ്റത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.