നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കാന്‍ പറ്റില്ലെന്ന് തിഹാര്‍ ജയില്‍ അറിയിച്ചു. പ്രതി മുകേഷ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സര്‍ക്കാരും പോലീസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യമറിയിച്ചത്. കേസില്‍ കോടതിയില്‍ വാദം തുടരുകയാണ്.
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ വൈകും
By
January 15, 2020 2:30 pm