Latest News

ദീപിക മോഡലായുള്ള എല്ലാ ബ്രാന്‍ഡുകളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു പിന്തുണ നല്‍കിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ മോഡലായുള്ള എല്ലാ ബ്രാന്‍ഡുകളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ‘ബോയ്‌കോട്ട് ലക്‌സ്’ എന്ന ഹാഷ്ടാഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. നേരത്തെ, ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഛപകി’നെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആഹ്വാനങ്ങളെ മറികടന്ന് ചിത്രം മികച്ച റിപ്പോര്‍ട്ടുകള്‍ നേടി. ഇതിനു പിന്നാലെയാണ് ദീപിക മോഡലാവുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ട്വിറ്ററില്‍ ക്യാമ്പെയിന്‍ നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top