അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച താരത്തിനുള്ള ഗാരി സോബേഴ്സ് പുരസ്കാരം ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിന്. രോഹിത് ശര്‍മ്മ 2019ലെ മികച്ച ഏകദിന താരം. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിണ്‍സ് മികച്ച ടെസ്റ്റ് താരം. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കാണ്. ട്വന്റി-20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ദീപക് ചഹാര്‍ നേടി.
രോഹിത് മികച്ച ഏകദിന താരം; കോഹ്ലിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം
By
January 15, 2020 12:26 pm