COA

സിഒഎ 12-ാമത് എറണാകുളം ജില്ലാ സമ്മേളനം ഇന്നുമുതല്‍; എല്‍ദോ അബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും

മൂവാറ്റുപുഴ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 12-ാമത് എറണാകുളം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മൂവാറ്റുപുഴയില്‍ നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി ബിസിനസ് നയങ്ങള്‍ രൂപീകരിക്കുന്നതിനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായാണ് സമ്മേളനം. വൈകിട്ട് 4.30 ന് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്തുനിന്നുമുള്ള പ്രകടനത്തോടുകൂടി സമ്മേളനം ആരംഭിക്കും. 6 മണിക്ക് കെഎം ജോര്‍ജ് സ്മാരക ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ അബ്രഹാം ഉദ്ഘാടനം ചെയ്യും.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിക്കും. സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിആര്‍ സുധീര്‍ ആമുഖ പ്രസംഗം നടത്തും. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അനുമോദനം അര്‍പ്പിക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍ അരുണ്‍, കെപിസിസി വക്താവ് ജോസഫ് വാഴക്കന്‍, സിപിഎം ഏരിയാ സെക്രട്ടറി എംആര്‍ പ്രഭാകരന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ് ) വൈസ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ഐയുഎംഎല്‍ ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോണ്‍ കുര്യാച്ചന്‍, ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ബിജെപി മൂവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ടി ചന്ദ്രപ്പന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ അജ്മല്‍ ചക്കുങ്ങല്‍, കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ദിലീപ് കുമാര്‍, സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, സിനി ആര്‍ട്ടിസ്റ്റ് ജോമി ജേക്കബ്, ബിഎസ്എന്‍എല്‍ സബ്ഡിവിഷണല്‍ എന്‍ജിനീയര്‍ വി അനില്‍കുമാര്‍, സിഒഎ സംസ്ഥാന കമ്മിറ്റിയംഗം സിഎസ് രാജു എന്നിവര്‍ ആശംസയര്‍പ്പിക്കും. സിഒഎ ജില്ലാ സെക്രട്ടറി ബിജു ജോസഫ് സ്വാഗതവും സിഒഎ ജനറല്‍ കണ്‍വീനര്‍ സജി പോള്‍ നന്ദിയും പറയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top