ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ടുള്ള ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ഞാന്‍ ജീവനോടെ കുഴിച്ചുമൂടും. ഒരു ശതമാനം ആളുകള്‍ മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. അവര്‍ ഇന്ത്യയില്‍ താമസിച്ച്, നമ്മുടെ നികുതിപ്പണത്തിന്റെ പങ്കുപറ്റി, നമ്മുടെ നേതാക്കള്‍ക്കെതിരേ മൂര്‍ദാബാദ് വിളിക്കുന്നു. ഈ രാജ്യം എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്- മന്ത്രി പറഞ്ഞു.
മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും; വധഭീഷണിയുമായി ബിജെപി മന്ത്രി
By
January 13, 2020 12:31 pm