കൊച്ചി: മരടിലെ ഏറ്റവും അവസാനത്തെ ദൗത്യമായ ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞു. 51 മീറ്ററാണ് 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തി ഉയരം. 40 അപ്പാര്‍ട്ട്മെന്റുകളാണ് കായലോരത്തിന് ഉള്ളത്. 14.8കിലെ സ്ഫോടന വസ്തുവാണ് ഗോള്‍ഡന്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്നതിലുംവൈകി 2.30നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്.
പൊളിക്കല്‍ ദിവസത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രണ്ട് മണിക്കാണ് ഗോള്‍ഡന്‍ കായലോരത്തിന് ‘മരണ’മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതില്‍ ഇതുവരെ കൃത്യത പാലിച്ച ജെറ്റ് ഡെമോളിഷന്‍ ജില്ലാ ഭരണകൂടവുംപക്ഷേ ഇവിടെ പതിവ് തെറ്റിച്ചു. 1.30 ന് നിശ്ചയിച്ചിരുന്ന ആദ്യ സൈറന്‍ മുഴങ്ങാന്‍ വൈകിയതോടെ നിയന്ത്രിത സ്ഫോടനവും വൈകി. ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതോടെ സുപ്രീംകോടതി വിധി നടപ്പാക്കി സര്‍ക്കാര്‍.
#WATCH Maradu flats demolition: Golden Kayalorum apartment demolished through a controlled implosion. All 4 illegal apartment towers have now been demolished. #Kerala pic.twitter.com/TBvHBjuIZR
— ANI (@ANI) January 12, 2020