Kerala

യുവാവിനെ രാത്രിയിൽ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി മർദിച്ചു കൊലപ്പെടുത്തി

കൊല്ലം: യുവാവിനെ രാത്രിയിൽ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. യുവാവിന്റെ സഹോദരീഭർത്താവും സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. ഇവർ രണ്ടുപേരെയും ഒരു യുവതിയെയും പോലീസ് പിടികൂടി.

മയ്യനാട് തെക്കുംകര ആലുംമൂട് ആതിരാഭവനിൽ തുളസിയുടെയും ബേബിയുടെയും മകൻ മണിക്കുട്ടനാണ്‌ (അനിൽകുമാർ-23) കൊല്ലപ്പെട്ടത്. അനിൽകുമാറിന്റെ സഹോദരീഭർത്താവ് ആലുംമൂട് കുളങ്ങര പുത്തൻവീട്ടിൽ അനീഷ് (32), ഇയാളുടെ സുഹൃത്ത് സന്തോഷ്, സന്തോഷിനൊപ്പം താമസിക്കുന്ന ദീപ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അനീഷും സന്തോഷും നിരവധി കേസുകളിൽ പ്രതികളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top