ബോളിവുഡിലെ ന്യൂജെൻ താരങ്ങളിൽ ഏറെ ആരാധകരുളള നടിയാണ് സാറ അലി ഖാൻ. ആരാധകരോട് സാറ കാണിക്കുന്ന സ്നേഹവും എടുത്തു പറയേണ്ടതാണ്.
പക്ഷേ ഇന്നലെ ഒരു ആരാധകനില്‍ നിന്നും വളരെ മോശം അനുഭവമാണ് സാറയ്ക്ക് ഉണ്ടായത്. പതിവുപോലെ ജിമ്മില്‍ എത്തിയതായിരുന്നു സാറ. ജിമ്മില്‍നിന്നിറങ്ങി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴേക്ക് സാറയ്ക്കു ചുറ്റും ആരാധകര്‍ കൂടി. സാറയാകട്ടെ അവര്‍ക്കൊപ്പം ചിരിച്ചു നിന്നുകൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്തു. പെട്ടെന്നാണ് ആരാധകന് സാറയുടെ കൈയ്യില്‍ ഉമ്മ വച്ചത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥന് അയാളെ അവിടെനിന്നു മാറ്റുകയും ചെയ്തു. അപ്രതീക്ഷിതമായി ആരാധകനില്‍നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടും സാറ സൗമ്യമായ രീതിയിലാണ് പ്രതികരിച്ചത്.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx