ചെന്നൈ: കളിയിക്കാവിള അതിര്‍ത്തി ചെക്പോസ്റ്റില്‍ വെടിയേറ്റ് മരിച്ച എഎസ്ഐ വില്‍സന്റെ കുടുംബത്തിന് 1 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. കൊല്ലപ്പെട്ട എഎസ്ഐയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍.
അതേസമയം എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം ഏകദേശം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് രണ്ടുപേരെ പിടികൂടി.