Kerala

അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാമ്പിനെ പിടികൂടി വാവ സുരേഷ്


തിരുവനന്തപുരം: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വാവ സുരേഷ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെയാണ് പിടികൂടിയത്.തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് നിന്നാണ് പിടികൂടിയത്. കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന തല, ഉരുണ്ട വാല് എന്നിവയാണ് ഈ പാമ്പിനുള്ളത്. ശംഖുവരയന്റെ ഗണത്തില്‍ പെട്ട പാമ്പാണിത്. അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീടാണ് സ്ഥീരീകരിച്ചത്.പാമ്പിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറി.

രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ട് വാവ സുരേഷിനെ വിളിച്ചത്. രാജവെമ്പാലയാണെന്നു കരുതിയാണ് ഇവര്‍ വിവരം വിളിച്ചറിയിച്ചത്. സമീപത്തെങ്ങും വനമേഖലയില്ലാത്തതിനാല്‍ കണ്ടത് രാജവെമ്പാലയാകാന്‍ സാധ്യതയില്ലെന്ന് വിളിച്ചപ്പോള്‍ തന്നെ വാവ സുരേഷ് വ്യക്തമാക്കിയിരുന്നു. വാവ സുരേഷ് എത്തുമ്പോള്‍ പാമ്പ് ചേര്‍ന്നുള്ള കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയ നിലയിലായിരുന്നു. ശരീരത്തുള്ള മഞ്ഞവര മാത്രമാണ് ടോര്‍ച്ചടിച്ചപ്പോള്‍ കാണാനായത്. തെക്കന്‍ ചൈന, ഇന്തോനീഷ്യ എന്നിവടങ്ങളിലും ഇന്ത്യയില്‍ മിസ്സോറാം,അസ്സം, ത്രിപുര എന്നവിടങ്ങളിലും ഇവയെ ധാരളമായി കണ്ടുവരുന്നുണ്ട്. ബംഗാള്‍, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ചെറിയ പാമ്പുകളും എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top