മലപ്പുറം: മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പിടി മോഹനകൃഷ്ണന് (86) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാറഞ്ചേരി താഴത്തേല്പ്പടിയിലുള്ള വസതിയില്‍ എത്തിച്ച മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായും, ഡിസിസി പ്രസിഡണ്ട്, കെപിസിസി എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് പിടി അജയ്മോഹന് മകനാണ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)