Breaking News

ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽപോകവേ യുവതി ബസിനടിയിൽപ്പെട്ട് മരിച്ചു

കോവളം: ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവേ സ്ത്രീ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കോട്ടുകാൽകോണം താന്നിമൂട് പോഴോട് വടക്കുംകര വയലിൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ ആതിര വി.(29) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ കോവളം എസ്. എൻ.നഗർ ജങ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം .

ഭർത്താവിനൊപ്പം കോവളം ബീച്ച് സന്ദർശിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ . കോവളം എസ്.എൻ. നഗർ ജങ്ഷനിലെത്തിയപ്പോൾ അതേദിശയിലേക്ക് കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസിൽ ഇവരുടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ തട്ടി. നിയന്ത്രണംതെറ്റിയ സ്‌കൂട്ടറിൽനിന്ന് തെറിച്ച് ബസിനടിയിൽപ്പെട്ട ആതിരയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു . ഭർത്താവ് സുനിൽകുമാറും മകനും റോഡിലേക്ക് തെറിച്ചു വീണു.

ഓടിക്കൂടിയ നാട്ടുകാർ ബസിനടിയിൽനിന്ന് ആതിരയെ പുറത്തെടുത്ത് ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സുനിലിന് നിസ്സാര പരുക്കേറ്റു . മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ രണ്ടാമത്തെ മകൾ പിന്നാലെ ബന്ധുവിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് വരികയായിരുന്നു. മരിച്ച ആതിര തൊഴിലുറപ്പ് തൊഴിലാളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top