Entertainment

നടി റോമയ്ക്ക് പിന്നാലെ പേരുമാറ്റി ദിലീപും

നടി റോമ തിരിച്ചുവരവില്‍ പേരില്‍ മാറ്റം വരുത്തിയത് വാര്‍ത്തയായിരുന്നു. Roma എന്ന എഴുത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം H കൂടി ചേര്‍ത്ത് Romah എന്നാണ് താരം പേരു തിരുത്തിയത്. ഇപ്പോഴിതാ അത്തരത്തിലൊരു പേരു മാറ്റം നടത്തിയിരിക്കുകയാണ് നടന്‍ ദിലീപും.

കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലാണ് ഇത് വ്യക്തമാകുന്നത്. പോസ്റ്ററില്‍ ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്. ഒരു ‘i’ കൂടി കൂട്ടി ചേര്‍ത്തിരിക്കുന്നു. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ പേര് മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്മസ് റിലീസ് ആയി എത്തിയ മൈ സാന്റയിലും Dileep എന്നായിരുന്നു പേര് രേഖപ്പെടുത്തിയിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top