നമിത പ്രമോദ് നായികയാവുന്ന ‘അല്‍ മല്ലു’ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബന് സാമുവലാണ്
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവര് 10 നാണ് സിനിമയുടെ റിലീസ്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ നടി മിയ ജോര്‍ജിന്റെ കഥാപാത്രം നിഗൂഢത ഒളിപ്പിക്കുന്നു. നമിത പ്രമോദ്, മിയ ജോര്‍ജ് എന്നിവരെ കൂടാതെ ധര്മജന് ബോള്‍ഗാട്ടി, സിദ്ധിക്ക്, മിഥുന് രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.
‘അല്‍ മല്ലു’ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്; നായികയായി നമിത പ്രമോദ്
By
January 3, 2020 3:16 pm