ഏറെ നാളായി മഹാലക്ഷ്മിയെ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മകള്‍ക്കൊപ്പം ദിലീപും കാവ്യയും ലൈവില്‍ എത്തിയതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവില്‍ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോള്‍ വിളിച്ചത്.