ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ എംഎല്‍എമാര്‍ നിയമസഭാ സെക്രട്ടറി കെ ശ്രീനിവാസിന് കത്ത് നല്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം. അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ചെന്നൈയില്‍ പ്രതിഷേധിച്ചവര്‍ക്ക് പാക്ക് ബന്ധമുണ്ടെന്ന് തമിഴ്നാട് പോലീസ് ആരോപിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ
By
January 2, 2020 2:23 pm