ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹൈക്കോടതികളിലുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. വിവിധ കോടതികളില്‍ നിന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള വിധികള്‍ വന്നേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി: എല്ലാ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍
By
January 8, 2020 12:29 pm