കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി നിര്‍ദേശം നല്കി.
കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗത്തെ പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. പ്രോസിക്യൂഷന് വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ പരിശോധിച്ചിരുന്നു ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന് സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.