മാറഞ്ചേരി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്
മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനം. മലപ്പുറം മാറഞ്ചേരി മുക്കാല അരുണോദയം ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടന്നത്. പ്രതിനിധി സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ നിര്‍വഹിച്ചു. സമ്മേളനം ഉദ്ഘാടനം സിഒഎ സംസ്ഥാന സെക്രട്ടറി കെ വി രാജന് നിര്‍വഹിച്ചു.
സിഒഎ ജില്ലാ പ്രസിഡന്റ് സി സുരേഷ്കുമാര്‍ അധ്യക്ഷനായി. സിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് പിവി അനുശോചന പ്രമേയവും, ജില്ലാ സെക്രട്ടറി എം ഗോപിനാഥന് റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ സി അബ്ദുല്‍ മജീദ് സാമ്പത്തിക റിപ്പോര്‍ട്ടും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം മന്‍സൂര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി മുസ്തഫ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത്ത് ദാസ്, സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ സിദ്ദിഖ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ മാമ്പ്ര, സംസ്ഥാന കമ്മിറ്റി അംഗം പി രഘുനാഥ് എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി രഘുനാഥ് പി( പ്രസിഡന്റ്) എം ഗോപിനാഥന്( സെക്രട്ടറി) അബ്ദുല്‍ മജീദ്( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.