ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഫാത്തിമയുടെ പിതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് പിതാവ് അറിയിച്ചു.
സിബിഐ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. ഫാത്തിമയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. എന്നാല്‍ ഫാത്തിമ മരണപ്പെട്ട് 50 ദിവസം പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല. കേസിന്റെ തുടക്കത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് ആരോപിച്ചു. നവംബര്‍ ഒമ്പതിനാണ് മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം അധ്യാപകന് സുദര്ശന് പത്മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.