Latest News

സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനം; കുട്ടികളുൾപ്പടെ 73 മരണം


മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ചെക്ക് പോയിന്റില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 73 മരണം. 50ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. സര്‍വകലാശാല വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസും സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനം നടന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി പലരും ഓടിയെത്തിയെങ്കിലും ഭീകരാക്രമണം സംശയിച്ച് സൈന്യം വെടിവയ്ക്കുകയായിരുന്നു. 1991 മുതല്‍ ആഭ്യന്തരയുദ്ധത്തില്‍ പൊറുതിമുട്ടുന്ന സൊമാലിയയില്‍ അടുത്തിടെ നടന്ന ഏറ്റവും ഭീകരമായ സ്‌ഫോടനങ്ങളിലൊന്നാണ് ഇത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top