Business

നവീകരിച്ച മൈജി ലാൻഡ്ഷിപ്പ്മാൾ ഷോറൂം നടി പ്രാചി ടെഹ്‌ലാൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരളത്തിന്റെ ഡിജിറ്റല്‍ ഡെസ്റ്റിനേഷനായ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ കോഴിക്കോട്ടെ മാവൂര്‍ റോഡ് ലാൻഡ്ഷിപ്പ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂം ഏറെ പുതുമകളോടെ നവീകരിച്ചു. മാമാങ്കം സിനിമയിലെ നടി പ്രാചി ടെഹ്‌ലാൻ ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ കെ ഷാജി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സി.ആര്‍ അനീഷ്, ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സി.കെ.വി നദീര്‍, ബിസിനസ്സ് ഹെഡ് ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനം പ്രമാണിച്ചും ഈ ക്രിസ്തുമസ്- ന്യൂ ഇയറിനെ വരവേറ്റുകൊണ്ടും വന്‍ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ വിജയികളായ ഉപഭോക്താക്കള്‍ക്കു 16,990 രൂപ വില വരുന്ന എല്‍ഇഡി ടിവി സമ്മാനമായി നല്‍കി. ഇതിനുപുറമെ ആദ്യം പര്‍ച്ചേസ് ചെയ്ത 50 ഉപഭോക്താക്കള്‍ക്ക് 5,990 രൂപ വിലയുള്ള 32 ഇഞ്ച് എല്‍ ഇ ഡി ടി വി യും നല്‍കി. ഇതോടൊപ്പം മറ്റു ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടിവി, ഡെസ്‌ക്ടോപ്, ക്യാമറ തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവിലും അത്യാകര്‍ഷകമായ ഓഫറിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു 0% ഫൈനാന്‍സ് സൗകര്യത്തോടെ അതിവേഗ ലോണ്‍, ഇഎംഐ തുടങ്ങി എല്ലാവിധ സേവനങ്ങളും ഷോറൂമില്‍ ലഭ്യമാണ്. ജിഡോട്ട് പ്രൊട്ടക്ഷന്‍, മൈജി കെയര്‍ തുടങ്ങി മികച്ച സേവനങ്ങളും ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top