മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രാചി തെഹ്ലാന് വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ രോഹിത് സരോഹയാണ് താരത്തെ വിവാഹം കഴിക്കുന്നത്. ബിസിനസുകാരനാണ് രോഹിത്. പ്രണയവിവാഹമാണ്. 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.
ഈ മാസം ഏഴിനാണ് വിവാഹം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചാകും വിവാഹമെന്ന് താരം വ്യക്തമാക്കി. വിവാഹവും വിവാഹ നിശ്ചയവും ഏഴാം തീയതി നടക്കും. രാവിലെ നിശ്ചയവും വൈകീട്ട് വിവാഹവുമായിരിക്കും. ഡല്ഹിയില്വച്ചായിരിക്കും ചടങ്ങ്. മൂന്നാം തീയതി മുതല്‍ ആഘോഷം തുടങ്ങും.