കോഴിക്കോട്: സാമൂഹിക, മത രംഗങ്ങളില്‍ നിറസാന്നിധ്യവും റിട്ട. ടൗണ്‍ പ്ലാനറുമായിരുന്ന ടി കുഞ്ഞബ്ദുളള ഹാജി(80) നിര്യാതനായി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രോനറ്റ് ഗ്രൂപ്പ്, ഇന്ത്യയിലെ സ്റ്റോറീസ് ഫര്‍ണിച്ചര്‍, ഓപ്പണ്‍ മെഡിസിന് എന്നീ സ്ഥാപന മേധാവികളുടെ പിതാവാണ്. കേരളത്തിനകത്തും പുറത്തും വിവിധ. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി, സനാബില്‍ സകാത്ത് കമ്മിറ്റി പ്രസിഡന്റ്, അല്‍ ഫിത്വറ പ്രീ സ്കൂള്‍ പ്രസിഡന്റ് എന്നീ പദവികളിലും തുടരവെയാണ് അദ്ദേഹം നിര്യാതനായത്.
കെഎന്‍എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ്, കെഎന്‍എം സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിശ പിപി ആണ് ഭാര്യ. ഹാരീസ് കെപി, സഹീര്‍ കെപി( സ്റ്റോറീസ്) അബ്ദുല്‍ നസീര്‍ കെപി എന്നിവരാണ് മക്കള്‍.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.15ന് കോഴിക്കോട് കണ്ടോത്ത്പാറ മസ്ജിദു റഹ്മ പള്ളിയില്‍ വെച്ച് നടക്കും.