Breaking News

കൊച്ചിയിലെ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം. കൊച്ചിയിലെ ലോങ് മാര്‍ച്ചിലാണ് യാന്‍ മേഥെ ജൊഹാന്‍സനെ പങ്കെടുത്തത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ഹോട്ടലിലെത്തി അന്ത്യശാസനം നല്‍കി. ‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചില്‍ യാന്‍ മേഥെ ജൊഹാന്‍സന്‍ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വിദേശ പൗരന്മാര്‍ ഇന്ത്യയില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതു വീസാ ചട്ടപ്രകാരം നിയമലംഘനമാണ്. 

പ്രകടനത്തില്‍ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23 ന് യാന്‍ മേഥെ ജൊഹാന്‍സന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആര്‍ആര്‍ഒ അന്വേഷണം ആരംഭിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെ മദ്രാസ് ഐഐടിയില്‍ നിന്നു കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top