പൗരത്വ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. സീലംപൂരിലും ജഫ്രാബാദിലും യുപി ഭവന് പരിസരത്തുമാണ് നിരോധനാജ്ഞ. ജാമിയ വിദ്യാര്‍ത്ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നടപടി. അതേസമയം ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്ന് ഇന്റര്‍നെറ്റ് നിയന്ത്രണം. തലസ്ഥാനമായ ലക്നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് നിയന്ത്രണം. സംഘര്‍ഷ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി.
പൗരത്വ പ്രതിഷേധം: ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ; യുപിയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
By
December 27, 2019 9:02 am