ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ആന്ദ്രെ ചെമ്പ്രി (4), ലാലിയൻസുവാല ചാങ്തെ (30), നെരിജിസ് വാൽസ്കിസ് (40) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ (14) നേടി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോല്‍വിയാണിത്.
ചെന്നൈയിൻ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി
By
December 20, 2019 10:09 pm