ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. 4 ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമും രണ്ട് ഗോൾ വീതം നേടി. കേരളത്തിനായി നായകൻ അഡ്രിയാൻ ലൂണ ഇരട്ട ഗോളുകൾ നേടി.ഡേവിഡ് വില്യംസാൺ, ജോണി കോക്കോ എന്നിവരാണ് മോഹൻ ബഗാന് വേണ്ടി വല ചലിപ്പിച്ചത്.
ജയിച്ചിരുന്നുവെങ്കില്‍ 29 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 30 പോയിന്റുമായി എ.ടി.കെ മോഹന്ബഗാന് ഒന്നാം സ്ഥാനത്തും 16 കളികളില്‍ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ്.