ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ് സിയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പൻ തോല്‍വി.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ട് ഗോളും ഡാനിയല്‍ ചീമ ഒരു ഗോളും നേടി.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാല് മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അതേസമയം, ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് 14 മത്സരങ്ങളില്‍ 25 പോയിന്റായി.
ജംഷഡ്പൂരിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ്,23 പോയിൻ്റുമായി അഞ്ചാമത്
By
February 10, 2022 10:38 pm