Uncategorized

മെഗാ കേബിള്‍ ഫെസ്റ്റ് രണ്ടാം ദിവസത്തില്‍ ചലച്ചിത്ര സംവിധായകന്‍ പി. ചന്ദ്രകുമാര്‍ സന്ദര്‍ശിച്ചു

കൊച്ചി: 19 -ാമത് മെഗാ കേബിള്‍ ഫെസ്റ്റ് രണ്ടാം ദിവസത്തില്‍ ചലച്ചിത്ര സംവിധായകന്‍ പി. ചന്ദ്രകുമാര്‍ സന്ദര്‍ശിച്ചു. ഡിജിറ്റല്‍ ടെക്‌നോളജി അറിവുകള്‍ പുതുതലമുറയ്ക്ക് ലഭിക്കാന്‍ മെഗാ കേബിള്‍ ഫെസ്റ്റ് വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാനും പരിചയപ്പെടാനും ഉള്ള ഒരു അവസരമാണ് ഈ ഫെസ്റ്റിലൂടെ സാധിക്കുന്നതെന്നും കുട്ടികളെ ആകർഷിക്കുന്നതും അവർക്കു പഠിക്കാനുള്ളതുമായ സ്റ്റാളുകൾ ഇവിടെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര ഡിജിറ്റല്‍ ടെക്‌നോളജി അറിവുകള്‍ പകര്‍ന്നുനല്‍കാനും ഫെസ്റ്റിലുടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള ഫെസ്റ്റുകള്‍ സാധാരണക്കാര്‍ക്കും, ട്രേഡേഴ്‌സിനും, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും  വലിയ ഒരു അവസരമാണ് നൽകുന്നത്. യഥാർത്ഥ കേബിൾ ടി വി എന്താണെന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായതെന്നും എത്രത്തോളം കേബിൾ ടി വി വികസിതമായെന്ന് മനസിലാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top