COA

സാങ്കേതിക മാറ്റങ്ങളും വ്യവസായ സാധ്യതകളും പരിചയപ്പെടുത്തി മെഗാ കേബിൾ ഫെസ്റ്റ് സമാപിച്ചു

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്റ്, ബ്രോഡ്കാസ്റ്റ് എക്‌സിബിഷന്‍ സമാപിച്ചു. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന മെഗാ കേബിള്‍ ഫെസ്റ്റ് ആധുനിക സാങ്കേതിക വിദ്യയും കേബിള്‍ ടെലിവിഷന്‍ മേഖലയിലെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തിയ മേളയായിരുന്നു. കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും (സിഒഎ) കേരള ഇന്‍ഫോ മീഡിയായുമാണ് മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

മെഗാ ഫെസ്റ്റിന്റെ ഉദ്ഘാടനം സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കരന്‍ നിര്‍വ്വഹിച്ചതോടെയാണ് പ്രദർശനത്തിന് തുടക്കമായത്.കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ. ആര്‍. പ്രേംകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സിഒഎ പ്രസിഡന്റ് കെ. വിജയ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിബിസി സൗത്ത് ഏഷ്യ ഹെഡ് സുനി ജോഷി, ഡിസ്‌കവറി ഹെഡ് സുനില്‍ ഗണപതി എന്നിവര്‍ ആശംസയര്‍പ്പിച്ചു. മെഗാ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ എം അബൂബക്കര്‍ സിദ്ധിഖ് സ്വാഗതവും ജനറല്‍ സെക്രട്ടറി കെ വി രാജന്‍ നന്ദിയും പറഞ്ഞു.

ഇന്ത്യയിലെയും വിദേശത്തെയും കേബിള്‍ ടിവി വ്യവസായികള്‍ പങ്കെടുത്ത മേളയില്‍ നിരവധി ടെലിവിഷന്‍ ചാനല്‍ കമ്പനികളും പങ്കെടുത്തു

മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റില്‍ ലോകോത്തര ഡിജിറ്റല്‍ ടെക്‌നോളജി കമ്പനികളും വിതരണക്കാരും പങ്കെടുത്തു . ഭാവിയിലെ സാങ്കേതിക മാറ്റങ്ങളും വ്യവസായത്തിന്റെ സാധ്യതകളും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സംഘടന കേരള ഇന്‍ഫോ മീഡിയയുടെ ആഭിമുഖ്യത്തില്‍ മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.
ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ ട്രേഡര്‍മാര്‍ , സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബ്രോഡ്‌കാസ്റ്റര്‍ പ്രതിനിധികള്‍ , എം.എസ്.ഒ -ഐ.എസ്. പി -സേവനദാതാക്കള്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധീകരിക്കുന്ന നൂറുകണക്കിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഒട്ടേറെ പേര്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേബിള്‍ ഫെസ്റ്റില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top