Breaking News

മെഗാ കേബിള്‍ ഫെസ്റ്റ് നവംബർ 17 മുതല്‍; ഉദ്ഘാടനം ഡോ. വി.ശിവദാസൻ എം.പി നിര്‍വ്വഹിക്കും

കൊച്ചി:  ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ബ്രോഡ്കാസ്റ്റ്, ഐ.പി.ടി.വി. എക്‌സിബിഷന്‍ (മെഗാ കേബിള്‍ ഫെസ്റ്റ്) നവംബർ 17,18 & 19 തീയതികളിൽ കൊച്ചിയിൽ നടക്കും.കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന മെഗാ കേബിൾ ഫെസ്റ്റിന്റെ ഉദ്ഘാടനം  ഡോ. വി.ശിവദാസൻ എം.പി നിർവഹിക്കും.മുഖ്യാതിഥിയായി  സുനിൽ ജോഷി (ഹെഡ് ഓഫ് ഡിസട്രിബ്യൂഷൻ, സൗത്ത് ഏഷ്യ ബി.ബി.സി. സ്റ്റുഡിയോ) പങ്കെടുക്കും.

പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ലോകോത്തര ഡിജിറ്റല്‍ ടെക്‌നോളജി കമ്പനികളും വിതരണക്കാരും ഫെസ്റ്റില്‍ പങ്കെടുക്കും. മാറുന്ന വിവര വിനിമയ മാധ്യമമേഖലയെ നേരിട്ടറിയാന്‍, മികച്ച മള്‍ട്ടി സര്‍വ്വീസ് പ്രൊവൈഡറാകാന്‍ മെഗാ കേബിള്‍ ഫെസ്റ്റ് അവസരമൊരുക്കും.

ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ ട്രേഡര്‍മാര്‍ , സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബ്രോഡ്‌കാസ്റ്റര്‍ പ്രതിനിധികള്‍ , എം.എസ്.ഒ -ഐ.എസ്. പി -സേവനദാതാക്കള്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധീകരിക്കുന്ന നൂറുകണക്കിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഒട്ടേറെ പേര്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേബിള്‍ ഫെസ്റ്റില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top