ജനപ്രിയ നായകന് ദിലീപിന്റെ എറ്റവും പുതിയ ചിത്രമായ മൈ സാന്റായുടെ ട്രയിലര്‍ പുറത്തിറങ്ങി.
സുഗീത് ആണ് സംവിധാനം ചെയ്യുന്നത്. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഒരു പക്ക കോമഡി എന്റര്ടെയ്നറായിട്ടാണ് മൈ സാന്റ അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ജെമിന് സിറിയക്ക് തിരക്കഥയെഴുതിയ ചിത്രത്തില്‍ സാന്റ്ക്ലോസ് ആയിട്ടാണ് ദിലീപ് എത്തുന്നത്. ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തിന് ശേഷം അനുശ്രീയാണ് ദിലീപിന്റെ നായികയാവുന്നത്. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സായ്കുമാര്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍,ഇന്ദ്രന്‍സ്, ധര്മ്മജന് ബോള്‍ഗാട്ടി, ശശാങ്കന്, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മനസ്വി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഫൈസല്‍ അലി ഛായാഗഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സാജന് എഡിറ്റിങ്ങും വിദ്യാസാഗര്‍ സംഗീതവും ചെയ്തിരിക്കുന്നു. വാള് പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.