Entertainment

കെട്ട്യോളിലെ റിൻസി മോഡേൺ വേഷത്തിൽ ; ഫോട്ടോഷൂട്ട് വൈറൽ

കൊച്ചി: ആസിഫലി ചിത്രം കെട്യോളാണെന്‍റെ മാലാഖ തീയേറ്ററിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ചിത്രത്തിൽ നായികാ കഥാപാത്രമായ റിൻസിയെ അവതരിപ്പിച്ച വീണനന്ദകുമാറിന്റെ വ്യത്യസ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു . മാരിറ്റൽ റേപ്പ്, ലൈംഗികത തുടങ്ങിയ വെല്ലുവിളി നിറഞ്ഞ വേഷമാണ് വീണ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

നാടൻ വേഷത്തിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരത്തിന്‍റെ മോഡേൺ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Actress Veena Nandakumar New Hot Photos

മുമ്പെങ്ങോ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീനയെ അവതരിപ്പിച്ചുകൊണ്ടാണ് വീണ മലയാള സിനിമാ രംഗത്തേക്ക് വരുന്നത്.


പിന്നീട് അങ്കമാലി ഡയറീസിന്‍റെ ഓഡീഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പിന്നീടാണ് ആസിഫലി ചിത്രത്തിൽ റിൻസിയെന്ന കഥാപാത്രമായി വീണ എത്തുന്നത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഏറ്റെടുക്കാൻ പല നടിമാരും തയാറാകാതിരുന്നപ്പോഴാണ് വീണ ചിത്രം ഏറ്റെടുക്കുന്നത്.

Actress Veena Nandakumar New Photos

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top