Entertainment

ഐഎഫ്എഫ്‌കെയില്‍ ഇന്ന് ജല്ലിക്കട്ട് പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്
ഉൾപ്പെടെ ഒൻപത് മത്സരവിഭാഗം ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഗോവ ചലച്ചിത്രമേളയിൽ ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി നേടിയിരുന്നു.ഉയരെ, ഇഷ്‌ക്, ഉണ്ട, കാന്തൻ – ദി ലവ് ഓഫ് കളർ, ആനി മാണി, കുമ്പളങ്ങി നെറ്സ്, മൂത്തൊൻ, വെളിയമരങ്ങൾ എന്നിവയാണ് മറ്റു സിനിമകൾ.

അതേ സമയം തീയേറ്റർ സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയതിനെതിരെ മൈക്കിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സിനിമാപ്രവർത്തകരുടെ പ്രതിഷേധവും നടക്കുന്നുണ്ട്

ഐ എഫ് എഫ് കെ ഇന്ന് കാണേണ്ട മറ്റ് സിനിമകൾ

1. ആനി മാനി- ഇന്ത്യ

ഫഹിം ഇർഷാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സമകാലിക പ്രസക്തിയുള്ള ചിത്രം. കബാബ് വില്പനക്കാരനായ ഭൂട്ടോയാണ് സിനിമയിലെ സുപ്രധാന കഥാപാത്രം. ചെയ്യാത്ത തെറ്റിന് അയാൾ ജയിലിൽ അടക്കപ്പെടുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ഐഎഫ്കെയിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മികച്ച പ്രതികരണം ലഭിച്ചു.

പ്രദർശനം: ധന്യ തീയറ്ററിൽ വൈകിട്ട് മൂന്നു മണിക്ക്.

2. ബോംബെ റോസ്- ഇന്ത്യ

ഗീതാഞ്ജലി റാവു അണിയിച്ചൊരുക്കിയ അനിമേഷൻ സിനിമ. മുംബൈ നഗരത്തെ പശ്ചാത്തലമാക്കിയുള്ള മൂന്ന് പ്രണയകഥകളാണ് സിനിമ സംസാരിക്കുന്നത്. ഒരു ഹിന്ദു-മുസ്ലിം പ്രണയം, രണ്ട് സ്ത്രീകൾ തമ്മിലുള്ള മറ്റൊരു പ്രണയം, മുംബൈ നഗരത്തോടുള്ള പ്രണയം എന്നിങ്ങനെ സമാന്തരമായ കഥകളാണ് സിനിമയുടെ പ്രമേയം.

വിവിധ ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചു.

പ്രദർശനം: ശ്രീ പദ്മനാഭയിൽ വൈകിട്ട് 3 മണിക്ക്.

. അവർ ലേഡി ഓഫ് ദ് നൈൽ- ഫ്രാൻസ്

അഫ്ഗാൻ-ഫ്രഞ്ച് ചലച്ചിത്രകാരനായ അതീഖ് റഹിമി ഒരുക്കിയ ചിത്രം. 94ലെ റുവാണ്ടൻ വംശഹത്യയാണ് സിനിമ ചർച്ച ചെയ്യുന്നത്. 2012ൽ ഇതേ പേരിലെഴുതപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഒരുകൂട്ടം പെൺകുട്ടികളുടെ ജീവിതം അധികരിച്ചാണ് സിനിമയുടെ യാത്ര.

വിവിധ ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചു.

പ്രദർശനം: ശ്രീ പദ്മനാഭയിൽ വൈകിട്ട് 6 മണിക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top