തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു. നടി ശാരദ വിശിഷ്ടാതിഥിയായി.
മലയാളി പ്രേക്ഷകന്റെ ആസ്വാദന നിലവാരം കൂടിയതില്‍ ഐഎഫ്എഫ്കെ പങ്കുവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 സ്ക്രീനുകളിലായി 15 വി ഭാഗങ്ങളിലാണ് പ്രദര്‍ശനം.