Latest News

സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം; പുതിയ ഓഫറുമായി ഷോപ്പുടമ

ചെന്നൈ: ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുകയറുമ്പോള്‍ തമിഴ്നാട്ടില്‍ ഉള്ളിയുമായി ബന്ധപ്പെട്ട് മാറ്റൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ വ്യാപാരസ്ഥാപനമാണ് പുതിയ തന്ത്രം ഇറക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുന്ന പുതിയ ഓഫറാണ് ഇവര്‍ പ്രഖ്യാപിച്ചത്. സ്ഥാപനത്തിന് മുമ്പില്‍ പതിച്ച ഓഫര്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് നല്ല ഉള്ളി തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. പുതിയ ഓഫര്‍ എന്തായാലും ഗുണംകണ്ടുവെന്നാണ് കടയുടമ പറയുന്നത്. എട്ട് വര്‍ഷമായുള്ള തങ്ങളുടെ ഷോപ്പില്‍ പ്രതിദിനം രണ്ട് മൊബൈല്‍ ഫോണുകളുടെ കച്ചവടം മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ഉള്ളി ഓഫര്‍ പ്രഖ്യാപിച്ച ശേഷം രണ്ട് ദിവസമായി എട്ട് മൊബൈല്‍ ഫോണുകളാണ് ഓരോ ദിവസവും വിറ്റുപോയതെന്ന് ഉടമ ശരവണ കുമാര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top