ലക്നോ: ഉന്നാവോയില്‍ മാനഭംഗത്തിനിരയായി തീകൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായത്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് വീട്ടില്‍ സന്ദര്‍ശനം നടത്തിയാല്‍ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളെന്ന കടുത്ത നിലപാടിലായിരുന്നു കുടുംബം. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചു.
ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു
By
December 8, 2019 3:43 pm