കട്ട താടിവെച്ച് കൊണ്ടുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ. കട്ട താടി ലുക്കില്‍ സുപ്രയയ്ക്കൊപ്പം പൃഥ്വി ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്. പൃഥ്വിയോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത സെല്‍ഫിയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിച്ചത് ഇങ്ങനെ. ‘വീട്ടില്‍ നിന്നും രണ്ടു മാസമായി മാറിനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’. ‘എടാ കള്ളത്താടീ കൊരങ്ങാ’ എന്നാണ് ചിത്രത്തിന് താഴെ പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് ജയസൂര്യ കുറിച്ചത്. അതിനു പിന്നാലെ റിപ്ലേയുമായി പൃഥ്വിരാജും കൂടി എത്തിയതോടെ സംഗതി കൊഴുത്തു. ‘കൊരങ്ങാ കൂടണ്ടേ’ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ‘നീ വാ പൊളിക്കാടാ’ എന്ന റിപ്ലേ കമന്റുമായി ജയസൂര്യ വീണ്ടും എത്തുകയായിരുന്നു. ഇതിന് പിന്നാലെ കമന്റുകളുമായി ഇതുതാരങ്ങളുടെയും ആരാധകരും കൂടുകയായിരുന്നു.