വിനീത് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് താന്‍ അല്ലെന്ന് ഷാന്‍ റഹ്മാന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനീതുമായി തെറ്റിപിരിഞ്ഞിട്ടില്ലെന്നും ഷാന്‍ റഹ്മാന് വ്യക്തമാക്കി. വിനീതിന്റെ ഹൃദയത്തില്‍ ഞാനല്ല സംഗീതം നിര്‍വഹിക്കുന്നത്. എന്റെ സഹോദരന് ഹീഷാം അബ്ദുള്‍ വഹാബ് ആണ്. വളരെ മികച്ച കലാകാരനാണ് ഹിഷാം. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എനിയ്ക്കും വിനീതിനും തോന്നിയിട്ടുണ്ട്. അതിനാല്‍ തന്നെ അവന്റെ കഴിവുകള്‍ പുറത്തു കാണിക്കാന്‍ ഒരു നല്ല ചിത്രം ആവശ്യമാണ്. ഞങ്ങളെ രണ്ടാളേയും സംബന്ധിച്ചടത്തോളം മികച്ച പ്രതിഭകളെ സിനിമയിലേയ്ക്ക് കൊണ്ടു വരുന്നതിനാണ് പ്രാധാന്യം. അങ്ങനെയാണ് ചിത്രത്തിലേയ്ക്ക് ഹിഷാമിനെ തിരഞ്ഞെടുത്തത്.
ഇന്നലെ മുതല്‍ എനിക്ക് ‘ഹൃദയം മ്യൂസിക് പൊളിക്കണം’ പോലുള്ള ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നു. അത് വളരെ സങ്കടം സൃഷ്ടിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ല. കുഞ്ഞെല്ദേ എന്ന സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസവും നേരില്‍ കണ്ടിരുന്നു. സിനിമയ്ക്ക് അതീതമാണ് ഞാനും വിനീതുമായുള്ള സൗഹൃദം. വിനീത് ഒരിക്കല്‍ പറഞ്ഞതുപോലെ, ‘നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്ക്കും’. അതാണ് ഞങ്ങള്‍.- റഹ്മാന് ഫേസ് ബുക്കില്‍ കുറിച്ചു.