Breaking News

കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി:കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി.പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുക്കണം.ഓർത്തോഡോക്സ് സഭയുടെ ഹർജിയിലാണ് സർക്കാർ ഉത്തരവ്.പള്ളിയകത്തെ യാക്കോബായക്കാരെ ഒഴിപ്പിക്കണം. ക്രമാസമാധാനപ്രശ്നം ശാന്തമാക്കണം.ശാന്തമായ ശേഷം പള്ളി ഓർത്തഡോക്സിന് കൈമാറണമെന്നും ഹൈക്കോടതി. തോമസ് പോൾ റമ്പാന് ആരാധന നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി.

ഇതിനിടെ, പള്ളിത്തർക്കത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ സമവായത്തിനായി ഇതര ക്രൈസ്തവ സഭകൾ ശ്രമം തുടങ്ങി. കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി ബസേലിയോസ് മാർ ക്ലീമീസ്, അർച്ച് ബിഷപ്പ് സൂസൈ പാക്യം, ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, ബിഷപ്പ് തോമസ് കെ ഉമ്മൻ എന്നിവരാണ് ഇരു സഭകളുടെയും അധ്യക്ഷൻമാർക്ക് കത്ത് നൽകിയത്. നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ സഭ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top