കോട്ടയം അകലക്കുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം. പി ജെ ജോസഫിന്റെ കത്ത് പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയത്. ചിഹ്നം നല്കാന് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റിന് അധികാരമില്ലെന്നായിരുന്നു കത്ത്. ബളാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം രണ്ടില ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇന്നലെയാണ് കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം
By
November 30, 2019 5:35 pm