Breaking News

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം; ലാത്തിയും ദേഹപരിശോധനയും വേണ്ടെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. വാഹനപരിശോധന എസ്‌ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി ഉത്തരവിറക്കി. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടരുതെന്നും ഡിജിപിയുടെ ഉത്തരവ്. അനിഷ്ടസംഭവങ്ങള്‍ക്ക് എസ്പിമാരായിരിക്കും ഉത്തരവാദി. ലാത്തി ഉപയോഗിക്കരുതെന്നും ദേഹ പരിശോധന പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തണം. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട. റോഡില്‍ കയറി കൈ കാണിക്കരുതെന്നും വളവിലും തിരുവിലും പരിശോധന പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുമ്പാണ്  ഹൈക്കോടതി ഉത്തരവിട്ടത്.  ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top