ചെന്നൈ: ഓസ്ട്രേലിയയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന ശക്തയുടെയും ദീപയുടെയും മകനായ റിത്വിക്കാണ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചത്. ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ആറുമാസം പ്രായമുള്ള മകന് തളര്‍ന്നുറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളായ ശക്തിയും ദീപയും കരുതിയത്. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞ് അനങ്ങുന്നില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.