Breaking News

എന്‍സിപിക്കും ശിവസേനക്കും സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ട്; 170 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി: എന്‍സിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 170 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പവാര്‍ പറഞ്ഞു.
ഇന്നു രാവിലെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. അജിത് പവാര്‍ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന വിമര്‍ശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top