ശിശുദിനാഘോഷത്തിനിടെ നഴ്സറി സ്കൂൾ വിദ്യാർഥി തിളച്ച സാമ്പാറിൽ വീണു മരിച്ചു. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം. ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് മരിച്ചത്.
സ്കൂളിലെ ശിശുദിന ആഘോഷങ്ങൾക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഓടിയെത്തുന്നതിനിടെയാണ് കുട്ടി കാൽതെറ്റി സാമ്പാർ വച്ചിരുന്ന വലിയ ചെമ്പിലേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.